Tuesday, January 18, 2011

നിശാഗന്ധി

രാവില്‍ വിരിഞ്ഞൊരു മനോഹരി
രാവിന്റെ  ശോഭയായ്  നിലാവിന്റെ സഖിയായ്
ആകാശത്തൊരു വെള്ളിക്കിണ്ണം വരുന്നോരു നേരം
നോക്കി  നോക്കി  ദളങ്ങള്‍  വിട൪ത്തി
രാത്രി തന്‍ പൂ൪ണ്ണതയില്‍ 
ഭൂമിയില്‍  മറ്റൊരു  ചന്ദ്രബിംബം  കണക്കെ
തെളിഞ്ഞു  ശോഭിപ്പു നീ
യൗവനം മുഴുവനും  തുളുമ്പിടും  നേരം  
ദാ........... ഞാന്‍ വന്നെത്തിയെന്നു
ചൊല്ലു  കണക്കെ  കാറ്റിന്റെ  മൃദു  സ്പ൪ശമേറ്റെന്ന പോലെ
ഗ൪വിന്റെ പര്യായമെന്നോണം 
മെല്ലെ  ശിരസ്സാടിടുന്നു
രാത്രി പകലിനു വഴിമാറിടും  നേരം
രാത്രി  തന്‍  സഖി രാത്രിയോടൊപ്പം ഉറങ്ങീടുന്നു
                        
                                                          നിഷ
                                                        

No comments:

Post a Comment